കൊച്ചി: മുതിർന്ന സിപിഐ നേതാവ് എം.എസ്. രാജേന്ദ്രൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്ത് ആയിരുന്നു അന്ത്യം. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്.
ജനയുഗം ചീഫ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കൺട്രോൾ കമ്മീഷൻ അംഗമായും വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് പിറവത്തെ വീട്ടുവളപ്പിൽ.
മുതിർന്ന സിപിഐ നേതാവ് എം.എസ്. രാജേന്ദ്രൻ അന്തരിച്ചു
09:30 AM Jun 24, 2021 | Deepika.com