സേലം: തമിഴ്നാട്ടിൽ പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശൻ (40) ആണ് മരിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സേലം ചെക്ക്പോസ്റ്റിൽ വച്ചാണ് പോലീസ് മുരുകേശനെ മർദിച്ചത്.
ലാത്തിയടക്കം ഉപയോഗിച്ച് റോഡിലിട്ട് ഇയാളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനുശേഷം സമീപത്തുള്ള പോലീസിന്റെ വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്.
സേലത്ത് പോലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചു
11:08 PM Jun 23, 2021 | Deepika.com