സി​യാ​ലി​ന് എ​സി​ഐ രാ​ജ്യാ​ന്ത​ര പു​ര​സ്‌​ക്കാ​രം

10:21 PM Jun 23, 2021 | Deepika.com
നെ​ടു​മ്പാ​ശേ​രി: യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന മി​ക​ച്ച സേ​വ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി(​സി​യാ​ൽ)​ക്ക് രാ​ജ്യ​ന്ത​ര പു​ര​സ്‌​കാ​രം. വി​മാ​ന​ത്താ​വ​ള ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യാ​യ എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി(​എ​സി​ഐ)​ന്‍റെ ‘റോ​ൾ ഓ​ഫ് എ​ക്‌​സ​ല​ൻ​സ്' പു​ര​സ്‌​കാ​ര​ത്തി​നാ​ണ് സി​യാ​ൽ അ​ർ​ഹ​മാ​യ​ത്. ഈ ​വ​ർ​ഷം ലോ​ക​ത്തി​ലെ ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് എ​സി​ഐ​യു​ടെ റോ​ൾ ഓ​ഫ് എ​ക്‌​സ​ല​ൻ​സ് ബ​ഹു​മ​തി​ക്ക് അ​ർ​ഹ​മാ​യ​ത്.

പ്ര​തി​വ​ർ​ഷം അ​മ്പ​തു ല​ക്ഷം മു​ത​ൽ ഒ​ന്ന​ര​ക്കോ​ടി വ​രെ യാ​ത്ര​ക്കാ​രെ​ത്തു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു​ത​വ​ണ സി​യാ​ൽ എ​സി​ഐ​യു​ടെ പു​ര​സ്‌​കാ​രം നേ​ടി. തു​ട​ർ​ച്ച​യാ​യി സേ​വ​ന നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ യാ​ത്ര​ക്കാ​ർ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​യും, യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളി​ൽ പു​തി​യ നി​ല​വാ​രം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ സി​യാ​ൽ മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്നും പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള ക​ത്തി​ൽ എ​സി​ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലൂ​യി ഫി​ലി​പ്പെ ഡി ​ഒ​ലി​വേ​ര അ​റി​യി​ച്ചു.

എ​സി​ഐ​യു​ടെ സേ​വ​ന നി​ല​വാ​ര സ​ർ​വേ​ക​ൾ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​യ​ർ​ത്താ​ൻ ഏ​റെ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് വ്യ​ക്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു​വ​ർ​ഷം സേ​വ​ന നി​ല​വാ​ര​ത്തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​രം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി​ക്ക് നേ​ടാ​നാ​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ഒ​ന്നു​കൊ​ണ്ടു​മാ​ത്ര​മാ​ണെ​ന്നും സു​ഹാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് കാ​ന​ഡ​യി​ലെ മോ​ൺ​ട്രി​യ​ലി​ൽ ന​ട​ക്കു​ന്ന ക​സ്റ്റ​മ​ർ എ​ക്‌​സ്പീ​രി​യ​ൻ​സ് ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ൽ സി​യാ​ലി​ന് റോ​ൾ ഓ​ഫ് എ​ക്‌​സ​ല​ൻ​സ് പു​ര​സ്‌​ക്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് എ​സി​ഐ അ​റി​യി​ച്ചു.