തിരുവനന്തപുരം: സംസ്ഥാനത്ത് 65 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 10, പത്തനംതിട്ട, കണ്ണൂര്‍, വയനാട് 9 വീതം, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം 4, കോഴിക്കോട് 3, എറണാകുളം, തൃശൂര്‍, മലപ്പുറം 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,992 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേര് രോഗമുക്തി നേടി. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,29,967 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് 65 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്
07:15 PM Jun 23, 2021 | Deepika.com