സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,617 പേ​ർ​ക്ക് കോ​വി​ഡ്, 141 മ​ര​ണം; ടി​പി​ആ​ർ 10.72

06:26 PM Jun 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 12,617 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം 1603, കൊ​ല്ലം 1525, എ​റ​ണാ​കു​ളം 1491, തി​രു​വ​ന​ന്ത​പു​രം 1345, തൃ​ശൂ​ര്‍ 1298, പാ​ല​ക്കാ​ട് 1204, കോ​ഴി​ക്കോ​ട് 817, ആ​ല​പ്പു​ഴ 740, കോ​ട്ട​യം 609, ക​ണ്ണൂ​ര്‍ 580, പ​ത്ത​നം​തി​ട്ട 441, കാ​സ​ര്‍​ഗോ​ഡ് 430, ഇ​ടു​ക്കി 268, വ​യ​നാ​ട് 266 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,17,720 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.72 ശ​ത​മാ​നം ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ൾ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 2,21,56,947 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 141 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 12,295 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 60 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 11,719 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 766 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​ല​പ്പു​റം 1542, കൊ​ല്ലം 1516, എ​റ​ണാ​കു​ളം 1454, തി​രു​വ​ന​ന്ത​പു​രം 1251, തൃ​ശൂ​ര്‍ 1288, പാ​ല​ക്കാ​ട് 670, കോ​ഴി​ക്കോ​ട് 805, ആ​ല​പ്പു​ഴ 734, കോ​ട്ട​യം 583, ക​ണ്ണൂ​ര്‍ 524, പ​ത്ത​നം​തി​ട്ട 426, കാ​സ​ര്‍​ഗോ​ഡ് 416, ഇ​ടു​ക്കി 256, വ​യ​നാ​ട് 254 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

72 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 15, കാ​സ​ര്‍​ഗോ​ഡ് 10, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ 9 വീ​തം, പ​ത്ത​നം​തി​ട്ട 6, കൊ​ല്ലം, പാ​ല​ക്കാ​ട്, വ​യ​നാ​ട് 5 വീ​തം, തി​രു​വ​ന​ന്ത​പു​രം 4, ഇ​ടു​ക്കി 2, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 11,730 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1212, കൊ​ല്ലം 1032, പ​ത്ത​നം​തി​ട്ട 526, ആ​ല​പ്പു​ഴ 1043, കോ​ട്ട​യം 716, ഇ​ടു​ക്കി 573, എ​റ​ണാ​കു​ളം 1021, തൃ​ശൂ​ര്‍ 1272, പാ​ല​ക്കാ​ട് 1391, മ​ല​പ്പു​റം 1016, കോ​ഴി​ക്കോ​ട് 992, വ​യ​നാ​ട് 235, ക​ണ്ണൂ​ര്‍ 322, കാ​സ​ര്‍​ഗോ​ഡ് 379 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 1,00,437 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 27,16,284 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,19,051 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,92,556 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 26,495 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1971 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ത് ത​ന്നെ തു​ട​രു​ക​യാ​ണ്. ടി.​പി.​ആ​ര്‍ 8ന് ​താ​ഴെ​യു​ള്ള 178, ടി​പി​ആ​ർ 20നും ​ഇ​ട​യ്ക്കു​ള്ള 633, ടി​പി​ആ​ര്‍ 20നും 30​നും ഇ​ട​യ്ക്കു​ള്ള 208, ടി​പി​ആ​ർ 30ന് ​മു​ക​ളി​ലു​ള്ള 16 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്.