സതാംപ്റ്റൺ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിവസത്തെ കളി ആരംഭിച്ചു. മഴ മൂലം ഒരു മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡ് ഇപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിലാണ്. കെയ്ൻ വില്യംസണും(14), റോസ് ടെയ്ലറും(11) ആണ് ക്രീസിൽ.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 92.1 ഓവറിൽ 217 റണ്‍സിനു പുറത്തായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ന്യൂസിലൻഡ് മൂന്നാം ദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റണ്‍സ് എടുത്തിരുന്നു. മഴയെത്തുടർന്ന് ഒരു പന്ത് പോലും എറിയാനാകാതെ നാലാം ദിനം ഉപേക്ഷിച്ചിരുന്നു.
മത്സരത്തിന്റെ ആദ്യ ദിനവും പൂർണമായി ഉപേക്ഷിച്ചിരുന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്. ഒരു റിസർവ് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ജേതാക്കളെ കണ്ടെത്തുക പ്രയാസകരമായിരിക്കും.
മഴ ശമിച്ചു; സതാംപ്റ്റണിൽ അഞ്ചാം ദിവസത്തെ കളി ആരംഭിച്ചു
05:14 PM Jun 22, 2021 | Deepika.com