കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫ് ഒഴിവാക്കണമെന്നുള്ള തീരുമാനത്തിനുമാണ് കോടതി സ്റ്റേ.
ലക്ഷദ്വീപ് സ്വദേശിയായ അജ്മൽ അഹമ്മദിന്റെ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും നീക്കം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ
04:41 PM Jun 22, 2021 | Deepika.com