ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ പോ​ലെ ര​ക്ഷ​പ്പെ​ടാ​ന്‍ വി​സ്മ​യ​യു​ടെ ഘാ​ത​ക​രെ അ​നു​വ​ദി​ക്ക​രു​ത്: സു​ധാ​ക​ര​ന്‍

03:01 PM Jun 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശാ​സ്താം​കോ​ട്ട​യി​ൽ യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ പോ​ലെ പ​ണ​വും സ്വാ​ധീ​ന​വും ഉ​പ​യോ​ഗി​ച്ച് നി​യ​മ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ വി​സ്മ​യ​യു​ടെ ഘാ​ത​ക​രെ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

മ​രി​ച്ച് മ​ണ്ണ​ടി​ഞ്ഞ് ഓ​ര്‍​മ​ക​ള്‍ ആ​യി മാ​റു​ന്ന സ്വ​ന്തം മ​ക​ളെ​ക്കാ​ള്‍ ന​ല്ല​ത്, ഭ​ര്‍​ത്താ​വ് ഇ​ല്ലാ​തെ കൂ​ടെ വ​ന്ന് നി​ല്‍​ക്കു​ന്ന മ​ക​ള്‍ ത​ന്നെ​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ തി​രി​ച്ച​റി​യ​ണ​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​ത് ഇ​ത്ത​രം ക്രി​മി​ന​ലു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും സു​ധാ​ക​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.