തിരുവനന്തപുരം: വിഖ്യാത കർണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാൾ (96) അന്തരിച്ചു. തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ പാടിയ ആദ്യ വനിതയാണ് പാറശാല പൊന്നമ്മാൾ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയാണ്. കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്.
തമിഴ്നാട്ടിലും കേരളത്തിലുമായി പൊന്നമ്മാളുടെ കച്ചേരികള്‍ക്ക് നിറഞ്ഞ ആസ്വാദകർ എപ്പോഴുമുണ്ടായിരുന്നു. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
പ്രശസ്ത സംഗീതജ്ഞ പാറശാല പൊന്നമ്മാൾ അന്തരിച്ചു
02:38 PM Jun 22, 2021 | Deepika.com