ന്യൂഡൽഹി: ബിജെപിയെ നേരിടാൻ മൂന്നാം മുന്നണി സംവിധാനം പരീക്ഷിച്ച് പഴകിയതും കാലഹരണപ്പെട്ടതുമാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബിജെപിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ സഖ്യവുമായി തനിക്ക് യാതോരു ബന്ധവുമില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോറും എന്‍സിപി നേതാവ് ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് പ്രശാന്ത് കിഷോർ മറുപടി നൽകിയത്.
മൂന്നാം മുന്നണി കാലഹരണപ്പെട്ടത്, ബിജെപിയെ വെല്ലുവിളിക്കാനാകില്ല: പ്രശാന്ത് കിഷോർ
10:57 AM Jun 22, 2021 | Deepika.com