കോ​വ​ള​ത്തെ യു​വ​തി​യു​ടെ മ​ര​ണം: പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​യ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

10:33 AM Jun 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം വെ​ങ്ങാ​നൂ​രി​ൽ യു​വ​തി വാ​ട​ക​വീ​ട്ടി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി അ​ർ​ച്ച​ന (24) ആ​ണ് മ​രി​ച്ച​ത്. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് സു​രേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് അ​ർ​ച്ച​ന​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. സു​രേ​ഷി​ന്‍റെ വീ​ട്ടു​കാ​ർ പ​ണ​വും ഓ​ഹ​രി​യും ചോ​ദി​ച്ചി​രു​ന്ന​താ​യി അ​ർ​ച്ച​ന​യു​ടെ അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.