കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ പ്രതിയായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി കേസിലെ മറ്റു പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കൊപ്പം ഇന്നു പരിഗണിക്കാന്‍ മാറ്റി.
പട്ടയഭൂമിയില്നിന്നു മരം മുറിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ വനഭൂമിയില്‍നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്ന 39 കേസുകളില്‍ റോജിക്കു പുറമേ സഹോദരന്മാരായ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി എന്നിവരും പ്രതികളാണ്.
മുട്ടില്‍ മരംമുറിക്കേസ്: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നു പരിഗണിക്കും
05:52 AM Jun 22, 2021 | Deepika.com