രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

11:22 PM Jun 21, 2021 | Deepika.com
കവരത്തി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ബുധനാഴ്ച രാവിലെ 10.30ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍വച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്.

ല​ക്ഷ​ദ്വീ​പി​ലെ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാത്ത​ല​ത്തി​ല്‍ സ്വ​കാ​ര്യ ചാ​ന​ല്‍ ച​ര്‍​ച്ച​യ്ക്കി​ടെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ​തി​രെ ഐ​ഷ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ത്ത​ത്. ദ്വീ​പി​ലെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

ഇ​തി​നെ തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ഐ​ഷ സു​ല്‍​ത്താ​ന അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കാ​തെ കോ​ട​തി അ​റ​സ്റ്റു​ണ്ടാ​യാ​ല്‍ ആ​ള്‍​ജാ​മ്യ​ത്തി​ല്‍ ഐ​ഷ​യെ വി​ട​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​മ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​നെ​യും കൂ​ടെ കൂ​ട്ടു​വാ​നും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.