തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. വാഴക്കോട് സ്വദേശി അബ്ദുൾ നൗഷാദാണ് മരിച്ചത്. സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കേളജിലേക്കും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ക്വാറിയില്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സ്ഫോടനം. ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന ക്വാറിയിലാണ് അപടകമുണ്ടായത്.
സ്ഫോടനത്തില്‍ സമീപമുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോള്‍ ക്വാറി ഉടമ നൗഷാദ് ഉള്‍പ്പെടെ നാല് പേരാണ് സമീപമുണ്ടായിരുന്നത്.
ക്വാറിക്ക് അകത്ത് മീന്‍ വളര്‍ത്തുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഇവര്‍ ക്വാറയിലെത്തിയതെന്നാണ് സൂചന.
തൃശൂർ ക്വാറിയിലെ സ്ഫോടനം: ഒരാൾ മരിച്ചു
09:47 PM Jun 21, 2021 | Deepika.com