സതാംപ്ടണ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്നത്തെ കളി ഉപേക്ഷിച്ചു. മഴയെ തുടർന്നാണ് നാലാം ദിവസത്തെ കളി ഉപേക്ഷിച്ചത്. ഇന്ന് മഴമൂലം ഒറ്റപ്പന്ത് പോലും എറിയാനായില്ല.
കെയ്ൻ ജമൈസണിന്റെ മിന്നും ബൗളിംഗിനു മുന്നിൽ തകർന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 92.1 ഓവറിൽ 217ൽ അവസാനിച്ചിരുന്നു. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് മൂന്നാംദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എടുത്തിട്ടുണ്ട്.
ടോം ലാഥം (30), ഡെവോൺ കോൺവെ (54) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലൻഡിനു നഷ്ടപ്പെട്ടത്. കെയ്ൻ വില്യംസൺ (12 നോട്ടൗട്ട്), ടെയ്ലർ (0 നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴയുടെ ഇന്നിംഗ്സ്; ഇന്നത്തെ കളി ഉപേക്ഷിച്ചു
08:23 PM Jun 21, 2021 | Deepika.com