തിരുവനന്തപുരം: സംസ്ഥാനത്ത് 38 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, 3 വീതം, കൊല്ലം, കോട്ടയം, തൃശൂര്‍, വയനാട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6,835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര് രോഗമുക്തി നേടി. ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,04,554 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് 38 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്
06:20 PM Jun 21, 2021 | Deepika.com