തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6,835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര് രോഗമുക്തി നേടി. ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,04,554 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,30,728 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,03,462 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 27,266 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,891 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടിപിആർ അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടിപിആർ 8ന് താഴെയുള്ള 178, ടിപിആര്‍ 8നും 20നും ഇടയ്ക്കുള്ള 633, ടിപിആർ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആർ 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടിപിആർ അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.
തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടിപിആർ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65.
സന്പർക്ക കേസുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം 872, എറണാകുളം 904, തൃശൂര്‍ 811, കൊല്ലം 806, പാലക്കാട് 348, മലപ്പുറം 678, കോഴിക്കോട് 551, ആലപ്പുഴ 443, കണ്ണൂര്‍ 392, കാസര്‍ഗോഡ് 313, പത്തനംതിട്ട 289, കോട്ടയം 267, വയനാട് 101, ഇടുക്കി 60.
നെഗറ്റീവ് കേസുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം 1705, കൊല്ലം 1332, പത്തനംതിട്ട 390, ആലപ്പുഴ 1005, കോട്ടയം 834, ഇടുക്കി 720, എറണാകുളം 1180, തൃശൂര്‍ 1907, പാലക്കാട് 1124, മലപ്പുറം 1336, കോഴിക്കോട് 1016, വയനാട് 201, കണ്ണൂര്‍ 451, കാസര്‍ഗോഡ് 395.
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടിപിആർ പത്ത് ശതമാനത്തിൽ താഴെ
06:06 PM Jun 21, 2021 | Deepika.com