തിരുവനന്തപുരം: സിവിൽ സർവീസിന്റെ ശോഭകെടുത്തുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോഴും ഉണ്ടെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൻജിഒ യൂണിയന്റെ വെബിനാറിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
എന്തുവന്നാലും മാറില്ലെന്ന് ഒരു വിഭാഗം ഇപ്പോഴും കരുതുന്നുണ്ട്. നിസാരകാര്യങ്ങൾ പറഞ്ഞ് ഫയലുകൾ വൈകിപ്പിക്കുകയാണ് ഇക്കൂട്ടർ. അഴിമതിയെന്നു പറഞ്ഞാൽ കൈക്കൂലി മാത്രമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിവിൽ സർവീസിന്റെ ശോഭകെടുത്തുന്ന ഒരു വിഭാഗമുണ്ട്: ഉദ്യോഗസ്ഥരെ വിമർശിച്ച് മുഖ്യമന്ത്രി
02:03 PM Jun 21, 2021 | Deepika.com