മുണ്ടക്കയം: ലോക്ക്ഡൗണിനിടെ ബിവ്റേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം കടത്തിയ സംഭവത്തിൽ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി. കോട്ടയം ജില്ലയിലെ മുണ്ടക്കയം ബിവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
താത്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി, സനൽ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഷോപ്പ് ഇൻചാർജ് സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും. പുതിയ ജീവനക്കാർ വരുന്നത് വരെ സ്ഥലം മാറ്റിയവർ തുടരാനാണ് തീരുമാനം.
എട്ട് ലക്ഷം രൂപയുടെ വിദേശ മദ്യം ഇവർ കടത്തിയതെന്നാണ് കണ്ടെത്തൽ.
ബിവ്റേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം കടത്തിയ സംഭവം; മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി
03:00 AM Jun 21, 2021 | Deepika.com