ഗ്രൂ​പ്പ് ചാം​മ്പ്യ​ൻ​മാ​രാ​യി ഇ​റ്റ​ലി; വെ​യ്ൽ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി

01:31 AM Jun 21, 2021 | Deepika.com
റോം: ​യൂ​റോ ക​പ്പ് ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ വെ​യ്ല്‍​സി​നെ എ​തി​രി​ല്ലാ​തെ ഒ​രു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് ഇ​റ്റ​ലി. മ​ത്സ​ര​ത്തിന്‍റെ 39-ാം മി​നി​ട്ടി​ല്‍ മ​റ്റി​യോ പെ​സി​ന​യു​ടെ ഗോ​ളാ​ണ് ഇ​റ്റ​ലി​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ങ്കി​ലും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി വെ​യ്ല്‍​സും പ്രീ ​ക്വാ​ര്‍​ട്ട​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

ഇ​തേ ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ല്‍​സ​ര​ത്തി​ല്‍ തു​ര്‍​ക്കി​യെ 3-1ന് ​സ്വി​റ്റ്‌​സ​ര്‍​ലാ​ൻ​ഡ് തോ​ല്‍​പ്പി​ച്ചു. വെ​യ്ല്‍​സി​ന്‍റെ അ​ത്ര ത​ന്നെ പോ​യി​ന്‍റു​ള്ള സ്വി​സ് മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. മൂ​ന്ന് മ​ല്‍​സ​ര​ത്തി​ലും തോ​റ്റ തു​ര്‍​ക്കി ടൂ​ര്‍​ണ്ണ​മെ​ന്‍റി​ല്‍ നി​ന്ന് പു​റ​ത്താ​യി. സ്വി​റ്റ​സ​ര്‍​ലാ​ന്‍റി​നാ​യി സെ​ഫെ​റോ​വി​ക്ക് ഒ​രു ഗോ​ളും ഷാ​ഖി​രി ഇ​ര​ട്ട ഗോ​ളും നേ​ടി.