ഡ​ൽ​ഹി മെ​ട്രോ​യി​ൽ കു​ര​ങ്ങ​നും; വീഡിയോ വൈറൽ

09:26 PM Jun 20, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ​ക്ക് പി​ന്നാ​ലെ ഓ​ടി​ത്തു​ട​ങ്ങി​യ ഡ​ൽ​ഹി മെ​ട്രോ​യി​ൽ കു​ര​ങ്ങ​നും ഇ​ടം​പി​ടി​ച്ച​ത് കൗ​തു​ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം യ​മു​ന ബാ​ങ്ക് സ്റ്റേ​ഷ​ൻ മു​ത​ൽ ഐ​പി സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള യാ​ത്ര​യി​ലാ​ണ് സീ​റ്റി​ൽ ഒ​രു കു​ര​ങ്ങും ഇ​ടം പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

എ​വി​ടെ നി​ന്നാ​ണ് കു​ര​ങ്ങ് ട്രെ​യി​ന​ക​ത്തേ​ക്ക് ക​യ​റി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. വൈ​കു​ന്നേ​രം 4.45 ന് ആണ് കു​ര​ങ്ങ് യ​മു​ന ബാ​ങ്ക് സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. കോ​ച്ചി​ന​ക​ത്ത് അ​ൽ​പ നേ​രം ക​റ​ങ്ങി​ന​ട​ന്ന കു​ര​ങ്ങ് ഐ​പി സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​ത് വ​രെ സീ​റ്റി​ൽ ഇ​രി​പ്പു​റ​പ്പി​ച്ചു. ആ​രെ​യും ഉ​പ​ദ്ര​പി​ക്കാ​തെ ശാ​ന്ത​നാ​യി ഇ​രു​ന്നാ​യി​രു​ന്നു കു​ര​ങ്ങ​ന്‍റെ മെ​ട്രോ യാ​ത്ര. ഇ​ട​യ്ക്ക് ജ​ന​ലി​ലൂ​ടെ പു​റ​ത്തെ കാ​ഴ്ച​ക​ളി​ലേ​ക്ക് എ​ഴു​ന്നേ​റ്റ് നോ​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഐ.​പി സ്റ്റേ​ഷ​ൻ എ​ത്തി​യ​പ്പോ​ൽ കു​ര​ങ്ങും ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി പോ​യി.