കോട്ടയം: ജീവിതത്തിന്റെ കയ്പേറിയ യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുനില്ക്കുകയാണ് വടവാതൂർ ഈരേച്ചേരിൽ ജിനി ഷിബു. നാല്പത്തിരണ്ടാം വയസിൽ ഗർഭപാത്രത്തിലും അണ്ഡാശയത്തിലും അർബുദത്തിന്റെ രൂപത്തിലെത്തിയ വിധിയാണ് ജിനിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്.
കഴിഞ്ഞ വർഷം ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രണ്ടുതരത്തിലുള്ള അർബുദം ശരീരത്തെ പിടിമുറുക്കിയതായി കണ്ടെത്തിയത്. തുടർന്ന് ജനുവരിയിൽ ഒരു ശസ്ത്രക്രിയ നടത്തി. അണ്ഡാശയത്തിലെ അർബുദം അപൂർവങ്ങളിൽ അപൂർവമാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. ഗർഭാശയത്തിലെ അർബുദം മൂന്നാം സ്റ്റേജിലാണ്. അതിനാൽ എത്രയും വേഗം റേഡിയേഷനും കീമോ തെറാപ്പിയും ആരംഭിക്കണമെന്ന് ഡോക്ടർ നിർദേശിച്ചു.
ജിനിയുടെ ഭർത്താവ് ഹൃദ്രോഗബാധിതനാണ്. 2016ൽ ശസ്ത്രക്രിയയ്ക്കു ശേഷം സ്ഥിരമായി മരുന്ന് കഴിക്കുകയാണ്. സ്വന്തം ചികിത്സയ്ക്കൊപ്പം ഭർത്താവിന്റെ മരുന്നിനുമുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ജിനി. ആരോഗ്യ ഇൻഷുറൻസ് പോലെയുള്ള ഒരു ആനുകൂല്യങ്ങളുമില്ല. ഇവർ താമസിക്കുന്ന വീട് ജപ്തി നിഴലിലാണ്. താങ്ങായി ഇവർക്ക് മക്കളുമില്ല. ഈ സാഹചര്യത്തിൽ തുടർചികിത്സയ്ക്ക് പണം കണ്ടെത്താൻ വായനക്കാരോട് സഹായമഭ്യർഥിക്കുകയാണ് ജിനി.
ജിനിക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നന്പർ 00370730 00003036 IFSC Code SIBL 0000037 ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം charity@deepika.com ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്..
അർബുദത്തോട് പൊരുതാൻ ജിനിക്ക് നിങ്ങളുടെ സഹായം വേണം
08:18 PM Jun 20, 2021 | Deepika.com