തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ശതമാനമാണ്. ഇന്ന് 112 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,060 ആയി.
10,982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 554 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 1,05,936 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 12,459 പേര് രോഗമുക്തരായി. 26,90,958 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 9, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, പാലക്കാട് 5, കൊല്ലം 4, പത്തനംതിട്ട 3, കോട്ടയം, എറണാകുളം 2 വീതം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗ ബാധ സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്
തിരുവനന്തപുരം-1600, എറണാകുളം-1461, കൊല്ലം-1219, മലപ്പുറം-1187, തൃശൂര്‍-1113, പാലക്കാട്-1045, കോഴിക്കോട്-979, ആലപ്പുഴ-638, കോട്ടയം-600, കണ്ണൂര്‍- 486, കാസര്‍ഗോഡ്-476, ഇടുക്കി-430, പത്തനംതിട്ട-234, വയനാട്-179.
സമ്പർക്ക രോഗികൾ ജില്ലതിരിച്ച്
തിരുവനന്തപുരം-1497, എറണാകുളം-1432, കൊല്ലം-1214, മലപ്പുറം-1140, തൃശൂര്‍-1102, പാലക്കാട്-703, കോഴിക്കോട്-971, ആലപ്പുഴ-624, കോട്ടയം-578, കണ്ണൂര്‍-435, കാസര്‍ഗോഡ്-463, ഇടുക്കി-423, പത്തനംതിട്ട-226, വയനാട്-174.
ഇന്ന് 11,647 പേര്‍ക്ക് കോവിഡ്; മരണം 12 ആയിരം കടന്നു
06:04 PM Jun 20, 2021 | Deepika.com