ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച; കോ​ഹ്‌​ലി​യും ര​ഹാ​നെ​യും മ​ട​ങ്ങി

04:59 PM Jun 20, 2021 | Deepika.com
സ​താം​പ്ട​ണ്‍: ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ലാ​ശ​പ്പോ​രി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​തു​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി.

മൂ​ന്നാം ദി​നം ആ​റി​ന് 182 എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ. ര​വീ​ന്ദ്ര ജ​ഡേ​ജ​യും (10), അ​ശ്വി​നു​മാ​ണ് (0) ക്രീ​സി​ൽ.

നാ​യ​ക​ൻ കോ​ഹ്‌​ലി (44) ആ​ണ് ആ​ദ്യം വീ​ണ​ത്. പി​ന്നാ​ലെ ഋ​ഷ​ഭ് പ​ന്തും (4) ഉ​പ​നാ​യ​ക​ൻ അ​ജി​ങ്ക്യ ര​ഹാ​നെ​യും (49) മ​ട​ങ്ങി. കോ​ഹ്‌​ലി​ക്ക് ത​ലേ​ന്ന​ത്തെ സ്കോ​റി​നോ​ട് നാ​ല് റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. കൈ​ൽ ജാ​മി​സ​ണാ​ണ് കോ​ഹ്‌​ലി​യേ​യും പി​ന്തി​നെ​യും വീ​ഴ്ത്തി​യ​ത്.

നീ​ൽ വാ​ഗ്ന​റു​ടെ പ​ന്തി​ൽ ലാ​ദത്തി​ന് പി​ടി​കൊ​ടു​ത്ത് ര​ഹാ​നെ മ​ട​ങ്ങി. നേ​ര​ത്തെ ടോ​സ് നേ​ടി​യ കി​വീ​സ് നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ണ്‍ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി ച്ചി​രു​ന്നു.