കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശവുമായി വീണ്ടും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. പിണറായിക്കെതിരായ വിമര്‍ശനം വ്യക്തിപരമാണ്. രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണമെന്നാണ് താൻ പഠിച്ചിട്ടുള്ളതെന്നും സുധാകരൻ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ തുടർ ആക്രമണം. ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, അണികളെ കൊണ്ട് അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ആളാണ് പിണറായിയെന്നും സുധാകരൻ പറയുന്നു.
ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ ഉള്ള ഒരാള്‍ക്ക് അധികാരം കൂടി ഉണ്ടായാല്‍ സര്‍ക്കാര്‍ തന്നെ അരാജത്വത്തിലേക്ക് കൂപ്പു കുത്തും. അതാണ് പലതരം അഴിമതികളുടെ രൂപത്തില്‍ നാം കഴിഞ്ഞ അഞ്ചു വര്‍ഷമായി കാണുന്നത്. ഇതിനുള്ള ഏക പരിഹാരമായി കാണുന്നത് വ്യക്തിപരമായ വിമര്‍ശനം മാത്രമാണ്.
എന്നുമുതല്‍ അവര്‍ ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റിവ ച്ച് രാഷ്ട്രീയ സംവാദത്തിന് തയാറാകുന്നൊ അന്ന് താനും പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാമെന്ന് സുധാകരന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണം; പിണറായി പോര് തുടർന്ന് കെ. സുധാകരൻ
11:34 AM Jun 20, 2021 | Deepika.com