ഇടുക്കി: ഇടുക്കി അണക്കരയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തില്‍ വീട്ടമ്മ പിടിയിൽ. നെടുങ്കണ്ടത്തു നിന്നുമാണ് പ്രതി ജോമോളെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഏഴാംമൈൽ സ്വദേശി മനുവിനാണ് വെട്ടേറ്റത്. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ജോമോൾ വാക്കത്തി ഉപയോഗിച്ച് മനുവിനെ വെട്ടുകയായിരുന്നു.
യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം; വീട്ടമ്മ പിടിയിൽ
05:25 AM Jun 20, 2021 | Deepika.com