സ്പെ​യി​നി​നെ സ​മ​നി​ല​യി​ൽ കു​ടു​ക്കി പോ​ള​ണ്ട്

03:11 AM Jun 20, 2021 | Deepika.com
സെ​വി​യ്യ: യൂ​റോ ക​പ്പി​ൽ ഗ്രൂ​പ്പ് ഇ-​യി​ൽ സ്പെ​യി​നി​നെ സ​മ​നി​ല​യി​ൽ കു​ടു​ക്കി പോ​ള​ണ്ട്. നി​ര​വ​ധി സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യ​തും ജെ​റാ​ർ​ഡ് മൊ​റീ​നോ​യു​ടെ പെ​നാ​ൽ​റ്റി ന​ഷ്ട​വു​മാ​ണ് സ്പെ​യി​നി​ന് തി​രി​ച്ച​ടി​യാ​യ​ത്.

ഇ​രു ടീ​മും ഓ​രോ ഗോ​ൾ വീ​തം നേ​ടി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ സ്പെ​യി​ന്‍റെ നോ​ക്കൗ​ട്ട് സാ​ധ്യ​ത​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

25-ാം മി​നി​റ്റി​ൽ ആ​ൽ​വാ​രോ മൊ​റാ​ട്ട​യി​ലൂ​ടെ​യാ​ണ് സ്പെ​യി​ൻ മു​ന്നി​ലെ​ത്തി​യ​ത്. വാ​ർ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് റ​ഫ​റി ഗോ​ൾ അ​നു​വ​ദി​ച്ച​ത്.

54-ാം മി​നി​റ്റി​ൽ റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​സ്കി​യാ​ണ് പോ​ള​ണ്ടി​നാ​യി സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് സ്പെ​യി​ൻ ന​ഷ്ട​പ്പെ​ട്ടു​ത്തി​യ​ത്.