തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ജ​യ​ന്ത ന​സ്ക​ർ അ​ന്ത​രി​ച്ചു

01:25 AM Jun 20, 2021 | Deepika.com
കോൽക്കത്ത: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ജ​യ​ന്താ ന​സ്ക​ർ (73) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ മാ​സം അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഗൊ​സാ​ബാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ജ​യ​ന്ത ന​സ്ക​ർ. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ഇ​വി​ടെ നി​ന്നും ജ​യി​ക്കു​ന്ന​ത്. ജ​യ​ന്താ ന​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി അ​നു​ശോ​ച​നം അ​റി​യി​ച്ചു.