സതാംപ്ടണ്: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ടോസ് ഭാഗ്യം ന്യൂസിലൻഡിന്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയൻ വില്ല്യംസണ് ഇന്ത്യയെ ബാറ്റിംഗിന് വിളിച്ചു.
ആദ്യദിനം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലും എറിയാതെയാണ് ആദ്യദിനം ഉപേക്ഷിച്ചത്. റിസർവ് ഡേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നഷ്ടപ്പെട്ട ദിവസത്തെ കളി അന്ന് നടക്കും.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവണ്: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി.
ടോസ് ഭാഗ്യം ന്യൂസിലൻഡിന്; ഇന്ത്യക്ക് ബാറ്റിംഗ്
02:50 PM Jun 19, 2021 | Deepika.com