മദ്യപാനത്തിനിടെ വാക്കുതർക്കം: യുവാവ് കുത്തേറ്റ് മരിച്ചു
10:26 PM Jun 18, 2021 | Deepika.com
തൃശൂർ: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ കാട്ടൂർ കാക്കാത്തുരുത്തിലാണ് സംഭവം. നാട്ടിക സ്വദേശി ശരത് (30) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കൾ കസ്റ്റഡിയിലായി.