തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ചെന്നിത്തല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്ന് സുധാകരൻ പറഞ്ഞു.
ഇത് യോജിച്ചു മുന്നോട്ടുപോകുന്നതിനുള്ള തുടക്കമാണ്. ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയുമൊക്കെ സംഭാവനകൾ വളരെ വലുതാണ്. താങ്ങും തണലുമായി നേതാക്കൾ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
"താങ്ങും തണലുമായി നേതാക്കൾ ഉണ്ടാകും': ചെന്നിത്തലയെ സന്ദർശിച്ച് സുധാകരൻ
10:19 PM Jun 09, 2021 | Deepika.com