ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച​ത​ല്ല, ഞാ​ൻ പോ​യ​താ​ണ്: കെ. ​സു​രേ​ന്ദ്ര​ൻ

06:49 PM Jun 09, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ കേ​ന്ദ്ര നേ​തൃ​ത്വം ത​ന്നെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മ​ന്ത്രി​മാ​രെ കാ​ണു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് താ​ൻ ഡ​ൽ​ഹി​ക്ക് പോ​യ​ത്. ത​ന്നെ വി​ളി​ച്ചു​വ​രു​ത്തേ​ണ്ട ആ​വ​ശ്യം നേ​തൃ​ത്വ​ത്തി​നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

സി.​കെ. ജാ​നു വി​വാ​ദം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ്. ജാ​നു പ​ണം വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച പ്ര​സീ​ത സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​നു​മാ​യി ക​ണ്ണൂ​രി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് ത​ന്‍റെ പ​ക്ക​ല്‍ തെ​ളി​വു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഘ​ട​ക​ക​ക്ഷി​നേ​താ​വാ​യ ജാ​നു​വി​ന് ബി​ജെ​പി മു​റി ബു​ക്ക് ചെ​യ്ത് ന​ല്‍​കി​യ​തി​ല്‍ എ​ന്താ​ണ് തെ​റ്റെ​ന്നും അദ്ദേഹം ചോ​ദി​ച്ചു.