ന്യൂഡൽഹി: മലയാളം വിലക്കി വിവാദ സർക്കുലർ ഇറക്കിയ സംഭവത്തിൽ ഡൽഹിയിലെ ജിബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു. മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കൽ സുപ്രണ്ടിന് കത്തയച്ചു.
ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രോഗികളിൽ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയത്. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്നും നഴ്സിംഗ് സുപ്രണ്ട് കത്തിൽ പറഞ്ഞു.
ജോലി സമയത്ത് നഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ജിബി പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ വിവാദമായതോടെ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് സർക്കുലർ റദ്ദാക്കിയിരുന്നു.
മലയാളം വിലക്കിയ സംഭവം; മാപ്പുപറഞ്ഞ് ജിബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട്
02:51 PM Jun 09, 2021 | Deepika.com