ജോധ്പുർ: രാജസ്ഥാനിൽ തൊട്ടടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് മുത്തശിക്കൊപ്പം നടന്നുപോയ അഞ്ചുവയസുള്ള കുട്ടി ദാഹിച്ചുവലഞ്ഞു വീണു മരിച്ചു. നിർജലീകരണമാണ് മരണകാരണം.
ജലോർ ജില്ലയിലെ റനിവാരയിലാണ് സംഭവം. വെള്ളം കിട്ടണമെങ്കിൽ ഇവർക്കു കിലോമീറ്ററോളം വീണ്ടും നടക്കേണ്ടിയിരുന്നു.
കാലികളെ മേയ്ക്കാനെത്തിയവരാണ് രണ്ടുപേർ മലമുകളിൽ ബോധരഹിതരായി കിടക്കുന്നതു കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.
കുടിവെള്ളം കിട്ടിയില്ല; അഞ്ച് വയസുകാരി ദാഹിച്ചു വലഞ്ഞ് മരിച്ചു
05:24 AM Jun 09, 2021 | Deepika.com