ഗോഹട്ടി: ആസാമിൽ മയക്കു മരുന്ന് വില്‍പ്പന നടത്തിയ മൂന്ന് ഫുഡ് ഡെലിവറി ജീവനക്കാര്‍ അറസ്റ്റില്‍. ഗോഹട്ടിയിൽ നിന്നുമാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി.
സുഭങ്കർ സർക്കാർ, ബ്രോജൻ ദാസ്, ഗായത്രി റോയ് എന്നിവരാണഅ അറസ്റ്റിലായത്. സൗത്ത് സരാനിയ സ്വദേശികളാണ് ഇവർ മൂന്നു പേരും. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഭക്ഷ്യ വിതരണ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് ഇവർ.
ഇവര്‍ താമസിച്ചിരുന്ന വീടുകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
ഭക്ഷണത്തോടൊപ്പം മയക്കുമരുന്ന് വിതരണവും; ഫുഡ് ഡെലിവറി ജീവനക്കാർ അറസ്റ്റിൽ
04:03 AM Jun 09, 2021 | Deepika.com