വ്യാ​ജ ജാ​തി രേ​ഖ; വ​നി​താ എം​പി​ക്ക് ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ പി​ഴ

02:08 AM Jun 09, 2021 | Deepika.com
മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യാ​ജ ജാ​തി രേ​ഖ സ​മ​ർ​പ്പി​ച്ച വ​നി​താ എം​പി ന​വ​നീ​ത് കൗ​ർ റാ​ണ​യ്ക്ക് ബോം​ബെ ഹൈ​ക്കോ​ട​തി ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ട്ടി​ക​ജാ​തി സം​വ​ര​ണ സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ഇ​വ​ര്‍ വ്യാ​ജ സാ​ക്ഷി​പ​ത്രം ഹാ​ജ​രാ​ക്കി​യ​താ​യി കോ​ട​തി ക​ണ്ടെ​ത്തി.

അ​മ​രാ​വ​തി​യി​ല്‍ നി​ന്നു​ള്ള സ്വ​ത​ന്ത്ര എം​പി​യാ​യ ഇ​വ​ര്‍ സി​നി​മ താ​രം കൂ​ടി​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് എം​പി സ്ഥാ​നം ന​ഷ്ട​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​ള്ള എ​ട്ട് വ​നി​താ എം​പി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​വ​നീ​ത് കൗ​ര്‍.

ശി​വ​സേ​ന നേ​താ​വ് ആ​ന​ന്ദ് റാ​വു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ര്‍ എം​പി​യാ​യ​ത്.