തൃശൂർ: കൊടകര കുഴല്‍പ്പണക്കേസിലെ കവര്‍ച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്മ്മരാജന്. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് രേഖകൾ ഹാജരാക്കിയത്.
കേസിൽ ബിജെപി വലിയ തോതിൽ പ്രതിരോധത്തിലാകുന്ന സമയത്താണ് ധർമ്മരാജന്റെ നീക്കം. ഡൽഹിയിൽ തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുകയായിരുന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും അത് തിരികെ വേണമെന്നുമാണ് ധര്മ്മരാജന് കോടതിയിൽ ആവശ്യപ്പെട്ടത്.
നേരത്തെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ധർമ്മരാജൻ പോലീസിന് നൽകിയ പരാതി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് ഇദ്ദേഹം പറഞ്ഞത്. നഷ്ടപ്പെട്ട പണത്തിൽ 1.40 കോടി രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൊടകര കുഴല്‍പ്പണക്കേസ്: കവര്‍ച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്മ്മരാജന്
07:14 PM Jun 08, 2021 | Deepika.com