സു​ധാ​ക​ര​ന് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്നു: ഉ​മ്മ​ൻ ചാ​ണ്ടി

05:39 PM Jun 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട കെ. ​സു​ധാ​ക​ര​ന് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഗ്രൂ​പ്പു​ക​ൾ​ക്കും വ്യ​ക്തി​താ​ല്പ​ര്യ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യി പാ​ർ​ട്ടി താ​ല്പ​ര്യ​വും ജ​ന​താ​ല്പ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സിനെ ശ​ക്തി​പ്പെ​ടു​ത്തി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സു​ധാ​ക​ര​ന് ക​ഴി​യ​ട്ടെ​യെ​ന്ന് വി.​എം. സു​ധീ​ര​ൻ പ​റ​ഞ്ഞു. തീ​രു​മാ​നം കോ​ൺ​ഗ്ര​സി​നെ​യും യു​ഡി​എ​ഫി​നെ​യും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് എം.​എം. ഹ​സ​നും പ്ര​തി​ക​രി​ച്ചു.