കു​തി​രാ​ന്‍ തു​ര​ങ്ക​പാ​ത ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കും

03:13 PM Jun 08, 2021 | Deepika.com
തൃ​ശൂ​ര്‍: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കു​തി​രാ​ന്‍ തു​ര​ങ്ക​പാ​ത ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കും. ഓ​ഗ​സ്റ്റി​ന് ഒ​ന്നി​ന് ഒ​രു ട​ണ​ല്‍ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ഓ​ഗ​സ്റ്റ് ഒ​ന്നി​ന് മു​ന്നേ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട അ​നു​മ​തി​ക​ളും നേ​ട​ണം. മ​ണ്‍​സൂ​ണ്‍ കാ​ല​മാ​ണെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

മ​ന്ത്രി​മാ​രാ​യ കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​രാ​ജ​ന്‍, പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്, ആ​ര്‍.​ബി​ന്ദു, പി​ഡ​ബ്ല്യു​ഡി സെ​ക്ര​ട്ട​റി ആ​ന​ന്ദ് സിം​ഗ്, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍, നി​ര്‍​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.