ജീ​വ​ന​ക്കാ​രും ഓ​ഫീ​സു​മി​ല്ല; പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​വാ​തെ ജെ.​ബി കോ​ശി ക​മ്മീ​ഷ​ൻ

01:21 PM Jun 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രും ഓ​ഫീ​സും അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​വാ​തെ ജ​സ്റ്റീ​സ് ജെ.​ബി കോ​ശി ക​മ്മീ​ഷ​ൻ. ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​ശ്ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ക​മ്മീ​ഷ​നാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​നാ​വാ​തെ വ​ല​യു​ന്ന​ത്.

ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളെ​യും സെ​ക്ര​ട്ട​റി​യേ​യും തീ​രു​മാ​നി​ച്ച് ആ​റു​മാ​സ​മാ​യി​ട്ടും ഓ​ഫീ​സ് സ​ജ്ജ​മാ​ക്കു​ക​യോ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍ ധ​ന​കാ​ര്യ​വ​കു​പ്പി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് ജ​സ്റ്റീ​സ് ജെ.​ബി കോ​ശി പ​റ​യു​ന്നു.

ജീവ​ന​ക്കാ​രെ ന​ല്‍​കി​യാ​ല്‍ ക​മ്മീ​ഷ​ന്‍ പൂ​ര്‍​ണ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ട്ന ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് കോ​ശി ചെ​യ​ർ​മാ​നാ​യ സ​മി​തി​യി​ൽ ഡോ. ​ക്രി​സ്റ്റി ഫെ​ർ​ണാ​ണ്ട​സ് ഐ​എ​എ​സ് (റി​ട്ട.), ജേ​ക്ക​ബ് പു​ന്നൂ​സ് ഐ​പി​എ​സ് (റി​ട്ട.) എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.