ശ​മ്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ല; മും​ബൈ​യി​ലെ ഹ​യാ​ത്ത് റീ​ജ​ൻ​സി അ​ട​ച്ചു പൂ​ട്ടി

05:54 AM Jun 08, 2021 | Deepika.com
മും​ബൈ: മും​ബൈ​യി​ലെ പ്ര​സി​ദ്ധ​മാ​യ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍ ദ് ​ഹ​യാ​ത്ത് റീ​ജ​ന്‍​സി അ​ട​ച്ചു പൂ​ട്ടി. ശ​മ്പ​ളം ന​ല്‍​കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ ഹോ​ട്ട​ല്‍ ത​ത്കാ​ല​ത്തേ​ക്ക് അ​ട​ച്ച് പൂ​ട്ടു​ക​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ നോ​ട്ടീ​സി​ല്‍ ക​മ്പ​നി അ​റി​യി​ച്ചു.

ഹ​യാ​ത്ത് ബു​ക്കിം​ഗ് ചാ​ന​ലു​ക​ളി​ലൂ​ടെ റി​സ​ര്‍​വേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന​തും താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് ഹോ​ട്ട​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​ഷ്യ​ന്‍ ഹോ​ട്ട​ല്‍​സ്(​വെ​സ്റ്റ്) ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഹോ​ട്ട​ല്‍ ഹ​യാ​ത്ത്.