കാലടി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച അരിമില്ല് ആരോഗ്യ വകുപ്പ് പൂട്ടി. എറണാകുളം ജില്ലയിലെ കാലടിയിലെ പാറപ്പുറത്തുള്ള അരിമില്ലിനെതരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
ഇവിടെ 12 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സ്ഥാപനത്തിന്റെ ഗേറ്റ് പൂട്ടിയതിന് ശേഷം മില്ലിന്റെ പ്രവര്‍ത്തനം തുടരുകയായിരുന്നു. പരാതി ലഭിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് എത്തിയത്.
ഈ സമയം തൊഴിലാളികള്‍ ചക്ക് കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ചിലര്‍ ഇറങ്ങിയോടി. മില്ലുടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച അരിമില്ല് പൂട്ടി
05:29 AM Jun 08, 2021 | Deepika.com