വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

05:11 AM Jun 08, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റാ​ണ് കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഫോ​ർ​വേ​ഡ് ഹെ​ലി​പാ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ഹെ​ലി​കോ​പ്റ്റ​റി​ൽ ര​ണ്ട് പൈ​ല​റ്റു​മാ​രും മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ചെ​റി​യ പ​രി​ക്ക് സം​ഭ​വി​ച്ചു​വെ​ന്നും എ​ന്നാ​ൽ അ​ത് ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.

ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് വി​ക​സി​പ്പി​ച്ച മ​ൾ​ട്ടി-​റോ​ൾ, മ​ൾ​ട്ടി-​മി​ഷ​ൻ ഹെ​ലി​കോ​പ്റ്റ​റാ​ണ് ധ്രു​വ്. 5.5 ട​ൺ ഭാ​ര​മു​ള്ള ഇ​ര​ട്ട എ​ഞ്ചി​ൻ ഹെ​ലി​കോ​പ്റ്റ​റാ​ണി​ത്.