തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങൾ എല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാമെന്നും തീരുമാനമായി
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.
സംസ്ഥാനത്ത് ലോക്ക്ഡൗൺ 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും
06:07 PM Jun 07, 2021 | Deepika.com