ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് പി​ന്തു​ണ; കൊ​ച്ചി​യി​ൽ യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം

12:59 PM Jun 07, 2021 | Deepika.com
കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് പി​ന്തു​ണ​യു​മാ​യി യു​ഡി​എ​ഫ് എം​പി​മാ​രു​ടെ സ​മ​രം. കൊ​ച്ചി ഐ​ല​ൻ​ഡി​ലെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധം.

ല​ക്ഷ​ദ്വീ​പ് ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​ഭി​പ്രാ​യ​ത്തെ​യും മാ​നി​ക്കാ​ത്ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ന​ട​പ്പാ​ക്കു​ന്ന നി​യ​മ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് എം​പി​മാ​ർ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​ത്.

ഒ​രു ജ​ന​ത​യെ ഒ​ന്നാ​കെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്പോ​ൾ ദ്വീ​പ് ജ​ന​ത​യെ ചേ​ർ​ത്തു​നി​ർ​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം കേ​ര​ള​ത്തി​നു​ണ്ടെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു.