കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്: 1.12 കോ​ടി​യും സ്വ​ര്‍​ണ​വും പി​ടി​കൂ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

11:36 AM Jun 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി. കു​ഴ​ല്‍​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ല്‍​കി​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ട​ക​ര കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. 20 പ്ര​തി​ക​ളെ ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തു​വെ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

1.12 കോ​ടി രൂ​പ​യും സ്വ​ര്‍​ണ​വും ഇ​തി​ന​കം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 96 സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. ഇ​ഡി കേ​ര​ള പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ ജൂ​ണ്‍ ഒ​ന്നി​ന് കൈ​മാ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.