തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള പൊതുചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കം കുറിക്കും. 15-ാം നിയമസഭയുടെ ആദ്യ ചോദ്യോത്തര വേളയും ഇന്ന് നടക്കും.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യോത്തര വേള ഉണ്ടായിരുന്നില്ല. സഭാ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഇന്നുമുതൽ ചോദ്യോത്തര വേള ആരംഭിക്കുന്നത്.
ശൂന്യ വേളയിൽ കൊടകര കുഴൽപ്പണ തട്ടിപ്പും കേസിലെ പോലീസ് നടപടികളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
ബജറ്റ്; പൊതുചർച്ചകൾക്ക് ഇന്ന് തുടക്കം
08:36 AM Jun 07, 2021 | Deepika.com