അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്പ്; മൂ​ന്നു മ​ര​ണം

06:01 AM Jun 07, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ മി​നാ​പോ​ളി​സിൽ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നോ​ര്‍​ത്ത് മി​നാ​പോ​ളി​സി​ലെ 22 അ​വ​ന്യു​വി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ഒ​രു സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ടി​വ​യ്പ്പി​ല്‍ ഇ​വ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​ച്ചേ​ര്‍​ന്ന​പ്പോ​ഴേ​ക്കും ഇ​വ​ര്‍ മ​രി​ച്ചി​രു​ന്നു. ആ​ക്ര​മി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഈ​സ്റ്റ് ലേ​ക്ക് സ്ട്രീ​റ്റി​ലാ​ണ് ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. പ​ര​സ്പ​രം വ​ഴ​ക്ക​ടി​ച്ച ര​ണ്ട് പേ​ർ പ​ര​സ്പ​രം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് സ​മീ​പം നി​ന്ന​യാ​ളാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. പോ​ലീ​സ് എ​ത്തി പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ങ്കി​ലും ഇ​യാ​ളും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

മെ​ട്രോ ട്രാ​ൻ​സി​റ്റ് പോ​ലീ​സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ശേ​ഷ​മാ​ണ് മൂ​ന്നാ​മ​ത്തെ വ്യ​ക്തി കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മാ​സ​ക്ത​നാ​യ ഒ​രാ​ൾ മ​റ്റൊ​രാ​ളെ വെ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഗുരു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​ചെ​ന്നെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

കാ​ലി​ൽ വെ​ടി​വ​ച്ചാ​ണ് അ​ക്ര​മി​യെ പോ​ലീ​സ് കീ​ഴ​ട​ക്കി​യ​ത്. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.