കണ്ണൂർ: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. കണ്ണൂർ പയ്യാവൂരിലാണ് സംഭവം.
പയ്യാവൂർ ചന്ദനക്കാംപാറയിലെ മറ്റത്തിനാനി ജെയ്സൺ - ഷൈനി ദമ്പതികളുടെ മകൻ അലക്സ് (21) ആണ് മരിച്ചത്. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് ബിരുദ വിദ്യാർഥിയാണ്.
ഞായറാഴ്ച വൈകുന്നേരം ആടാംപാറ പുഴയിലെ തെയ്യത്താർകുണ്ട് കയത്തിലായിരുന്നു അപകടം സംഭവിച്ചത്.
കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
05:28 AM Jun 07, 2021 | Deepika.com