സിംഡെഗ: വാഹന ഡ്രൈവറില്‍ നിന്നും പണം തട്ടിയെടുത്ത അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ജാര്‍ഖണ്ഡിലെ സിംഡെഗയിലാണ് സംഭവം. ഈശ്വർ മറാണ്ടി, അനുജ് കുമാർ, മുകേഷ് കുമാർ മഹ്തോ, ശിവ് ഒറയോൺ, അഖിലേഷ് ടിർകി എന്നിവർക്കെതിരെയാണ് നടപടി.
ഇവര്‍ പണം വാങ്ങുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്. പോലീസ് വകുപ്പിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ വച്ച് പൊറുപ്പിക്കില്ലെന്ന് സിംഡെഗ എസ്പി ഷംസ് ടാബ്രെസ് പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രൈവറിൽ നിന്നും പണം തട്ടിയെടുത്തു; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ
03:27 AM Jun 07, 2021 | Deepika.com